Vismaya News
Connect with us

Hi, what are you looking for?

EDUCATION

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍; പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി.ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍ നടക്കുക. പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ച് ആണ്.ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിര്‍ണ്ണയം, പ്രായോഗിക മൂല്യനിര്‍ണ്ണയം, ആത്യന്തിക മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം.

ജില്ലയില്‍ 29 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിര്‍ന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.കോഴ്സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമാണ്.പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 95264 13455, 9947528616 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.ഒന്നാം വര്‍ഷം 600 രൂപയും രണ്ടാം വര്‍ഷം (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപയുമാണ്. രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപയും പേപ്പര്‍ ഒന്നിന് 500 രൂപ വീതവുമാണ്.പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി മാര്‍ച്ച് അഞ്ച് ആണ്. 20 രൂപ പിഴയോടെ മാര്‍ച്ച് ഒന്‍പത് വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും ഫീസടയ്‌ക്കാം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...