Connect with us

Hi, what are you looking for?

ENTERTAINMENT

വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസ് തീയതി പുറത്ത്

വിജയ് ആരാധകർ ഒരുപാട് നാളായി കാത്തിരിക്കുന്ന റീ റിലീസ് ചിത്രമായ ഗില്ലിയുടെ താത്കാലിക റിലീസ് തീയതി പുറത്ത്. ചിത്രം ഏപ്രിൽ 11ന് വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഗില്ലിയുടെ അപ്ഗ്രേഡഡ് ഡിജിറ്റലൈസ്‌ഡ്‌ വേർഷൻ ആണ് റിലീസ് ചെയ്യുക എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചിരുന്നു. ഇത് മാത്രമല്ല ചിത്രം വിജയ്‌യുടെ കഴിഞ്ഞ പിറന്നാളിന് റീ റിലീസ് ചെയ്യാനിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ്‌യുടെ സിനിമ കരിയറിൽ ഒരു നാഴിക കല്ല് തന്നെയായിരുന്നു ഗില്ലി എന്ന ചിത്രം. ധരണി സംവിധാനം ചെയ്ത ജില്ലയ്‌ക്ക് ആദ്യ റിലീസ് സമയത്ത് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. മറ്റൊരു ചിത്രത്തിനും നേടാൻ സാധിക്കാത്ത ഒരു പ്രത്യേക ഫാൻ ബേസ് ഗില്ലിക്ക് ലഭിച്ചു. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കൊതിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തിയ ‘ഒക്കഡു’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്‌ക്ക് ആയിരുന്നു ‘ഗില്ലി’.

തൃഷ നായികയായി എത്തിയ ഗില്ലിയിൽ പ്രകാശ് രാജ് ആണ് പ്രതിനായകനായി എത്തിയത്. തമിഴിലെ അക്കാലത്തെ സൂപ്പർ വില്ലൻ ആയിരുന്നു പ്രകാശ് രാജ്. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ്‌ ആയിരുന്നു. ഇപ്പോഴും പല റീൽസിലും സോഷ്യൽ മീഡിയയിലും ഈ സിനിമയിലെ ഗാനങ്ങൾ ട്രെൻഡിങ് ആണ്.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...