Vismaya News
Connect with us

Hi, what are you looking for?

SPORTS

സന്തോഷ് ട്രോഫി ഫുട്ബോളിൽ ക്വാർട്ടറിൽ ഇടം നേടി കേരളം; മിന്നും ജയം ആതിഥേയരായ അരുണാചലിനെ തോൽപ്പിച്ച്

ആതിഥേയരായ അരുണാചൽ പ്രദേശിനെ തോൽപ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. രണ്ട് ഗോളിനാണ് ആതിഥേയരായ അരുണാചൽ പ്രദേശിനെ കേരളം തോൽപ്പിച്ചത്. അരുണാചൽ പ്രദേശിന് എതിരായ മത്സരം ജയിച്ചതോടെ മത്സരത്തിലെ ക്വാർട്ടറിലേക്ക് കേരളം യോഗ്യത നേടി.മുഹമ്മദ് ആഷികും ബി അർജുനും ആണ് കേരളത്തിനുവേണ്ടി ഗോൾ നേടിയത്. ഗ്രൂപ്പ് എ യിൽ നാല് കളിയിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയും ഉൾപ്പെടെ ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ് ഉള്ളത്. നാളെ നടക്കുന്ന അവസാന മത്സരത്തിൽ സർവീസസ് ആണ് കേരളത്തിന്റെ എതിരാളികൾ.കാണികളെ കൊണ്ട് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ പരിഭ്രമത്തോടെ തുടങ്ങിയ കേരളം പിന്നീട് കത്തി കയറുകയായിരുന്നു. ആദ്യ സെക്കൻഡുകളിൽ അരുണാചലിന്റെ നീക്കങ്ങൾക്ക് കളിക്കളം സാക്ഷ്യം വഹിച്ചെങ്കിലും ഗോൾ എന്ന് ഉറച്ച രണ്ട് ഷോട്ടുകൾ നിർഭാഗ്യം കൊണ്ട് വല കയറാതെ പോയി. ക്യാപ്റ്റൻ ജി സഞ്ജുവിന്റെ നേതൃത്വത്തിൽ കേരളം താളം തിരിച്ചെടുത്തു. പലപ്പോഴും ബി നരേഷ് എന്ന 24 കാരൻ ഗോൾമുഖത്ത് എത്തിയെങ്കിലും ഫലം കണ്ടില്ല.

ബോക്സിന് മുന്നിൽ നിന്ന് ജി ജിതിൻ തൊടുത്തുവിട്ട പന്ത് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആഷിക്കിന്റെ റീബൗണ്ട് ശ്രമവും അരുണാചൽ ഗോളി ജാങ്കോ ലോയി തടഞ്ഞു. മേഘാലയക്കെതിരായ ടീമിൽ സുപ്രധാനമായ നാല് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ സജീവൻ ബാലൻ മദ്യനിര അഴിച്ചുപണി വലതു വിങ്ങിൽ മുഹമ്മദ് സഫ്നീതും എത്തി. പരിക്കിന്റെ പിടിയിലുള്ള ബെൽജിൻ ബോൾസ്റ്ററിന് പകരം ആർ ഷിനുവിനെ വലതു പ്രതിരോധത്തിൽ കൊണ്ടുവരികയും ചെയ്തു.ബോക്സിൽ നിലയുറപ്പിച്ച ആഷിക്കിന്റെ തലയിലേക്ക് പന്ത് പതിച്ചതോടെ ഹെഡർ ഗോൾ പിറന്നു. പിന്നീട് കേരളം അണുവിട വിട്ടുകൊടുത്തില്ല. പകരക്കാരനായി ഇടവേളയ്‌ക്കുശേഷം കളത്തിൽ ഇറങ്ങിയ അർജുൻ രണ്ടാം ഗോളും വലയ്‌ക്കുള്ളിൽ ആക്കി. പ്രതിരോധം ശക്തിപ്പെടുത്തിയാണ് കേരളം കളി കൈപ്പിടിയിലാക്കിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...