Vismaya News
Connect with us

Hi, what are you looking for?

COOKERY

​ടൊമാറ്റോ സോസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

തക്കാളി സോസ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.ന്യൂഡിൽസ്, ഫ്രെെഡ് റെെസ്, മറ്റ് സ്നാക്ക്സിന്റെയും കൂടെയെല്ലാം തക്കാളി സോസ് ഉപയോ​ഗിക്കാറുണ്ട്. തക്കാളി സോസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എന്നാല്‍ പുറത്ത് നിന്നും എപ്പോഴും അത് വാങ്ങിയുപയോഗിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ആരോഗ്യപ്രദമായ രീതിയില്‍ തക്കാളി സോസുണ്ടാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

തക്കാളി -1 കിലോ
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4
ഉപ്പ് -പാകത്തിനു
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 റ്റീസ്പൂണ്‍
ജീരകം -1/2 റ്റീസ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍
സവാള -1

പാകം ചെയ്യേണ്ട വിധം

തക്കാളി കഴുകി വൃത്തിയാക്കി എടുക്കണം.ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കണം. ശേഷം വെള്ളം നന്നായി തിളച്ച് തക്കാളിയുടെ തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ അണക്കാം. ശേഷം തക്കാളി നല്ല തണുത്ത വെള്ളതില്‍ ഇട്ടുവെക്കുക.ചൂട് നന്നായി പോയതിന് ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞെടുക്കണം.പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കിയെടുക്കാം.

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് ശേഷം തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കണം. തുടര്‍ന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കണം.

നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി ,പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ചശേഷം നന്നായി കുറുകുന്നത് വരെ ഇളക്കിക്കൊടുക്കുക.ശേഷം കിഴിയെടുത്ത് തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക. ആ സമയം നന്നാായി ഇളക്കി കൊടുക്കണം. 25 മിനിറ്റിനു ശേഷം തീ അണക്കാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...