Vismaya News
Connect with us

Hi, what are you looking for?

WORLD

ഉച്ചയ്‌ക്ക് സൂര്യന്‍ ഇരുളുന്ന ആകാശ വിസ്മയം; സംഭവിക്കുന്നത് 126 വർഷത്തിൽ ഒരിക്കൽ

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സികോ, വടക്കേ അമേരിക്ക എന്നി രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇനി 126 വർഷങ്ങള്‍ക്ക് ശേഷമാകും ഇങ്ങനെയൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.പൂർണ്ണ സൂര്യഗ്രഹണം ഏകദേശം 7.5 മിനിറ്റ് നീണ്ടുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് വിവരം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയില്ല. ചന്ദ്രന്റെ സാമീപ്യവും ദൂരെയുള്ള സൗര പശ്ചാത്തലവും ആളുകൾക്ക് കാണാൻ സാധിക്കുന്ന മനോഹരമായ ഒരു ആകാശ കാഴ്ച സൃഷ്ടിക്കും.

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്‌ക്കുകയും കൊറോണ എന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ സാധിക്കുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയായിരിക്കും തോന്നുക. ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ സാധിച്ചേക്കാം. 32 ലക്ഷത്തോളം ആളുകൾക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസത്തെ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...