Vismaya News
Connect with us

Hi, what are you looking for?

COOKERY

ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട മില്‍ക്ക് കേക്ക് വീട്ടിലുണ്ടാക്കാം; ഈസി റെസിപ്പി

സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളിലായി വൈറലായ ഒന്നാണ് മിൽക്ക് കേക്ക്. കാരണം ബോളിവുഡ് നടി ആലിയ ഭട്ട് പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം വൈറലായത്. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഈ കേക്ക് ഇപ്പോൾ ബേക്കറികളിൽ ലഭ്യമാണ്. നാവില്‍ വച്ചാൽ അലിഞ്ഞുപോകുന്ന രുചിയുള്ള മില്‍ക്ക് കേക്ക് വീട്ടില്‍ത്തന്നെ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾവാനില സ്പോഞ്ച് കേക്ക് (മുട്ടയില്ലാത്തത്)
പാൽ – 1/2 കപ്പ്/100 മില്ലി
വിനാഗിരി – 1 ടീസ്പൂൺ
മൈദ – 3/4 കപ്പ്/100 ഗ്രാം
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
ബേക്കിങ് സോഡ – 1/2 ടീസ്പൂൺ
പഞ്ചസാര – 30 ഗ്രാം/ ഏകദേശം 5 ടേബിൾസ്പൂൺ
എണ്ണ – 1/4 കപ്പ്/45 മില്ലി
തൈര് – 1/4 കപ്പ്/60 മില്ലി
വാനില എസ്സൻസ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചൂടുള്ള പാൽ പിരിയാനായി വിനാഗിരി ചേർത്ത് 1 മിനിറ്റ് വയ്‌ക്കുക. ഒരു പാത്രത്തിൽ പഞ്ചസാര, എണ്ണ, തൈര്, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം അരിച്ചെടുക്കുക. ഇവ മൂന്നും കൂടി ഒരുമിച്ചു ചേര്‍ത്ത്, കട്ടകള്‍ ഇല്ലാതെ നന്നായി യോജിപ്പിക്കുക. ഇത് ഒരു പാത്രത്തില്‍ ബട്ടർ പേപ്പർ വച്ച ശേഷം അതിലേക്ക് ഒഴിക്കുക. അവ്നില്‍ 180 ഡിഗ്രിയില്‍ 20-25 മിനിറ്റ് ബേക്ക് ചെയ്യുക.

ഏകദേശം 100 ഗ്രാം വിപ് ക്രീം എടുക്കുക. ഇത് നന്നായി വിസ്ക് ചെയ്യുക. ശേഷം, ക്രീം ഒരു പൈപ്പിങ് ബാഗിൽ ഇട്ട് കേക്കിന്റെ മുകൾഭാഗത്ത് ക്രീം കൊണ്ട് മൂടുക.ബേക്ക് ചെയ്ത കേക്ക് ഒരു പ്ലേറ്റിൽ എടുക്കുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച് മുകളില്‍ ദ്വാരങ്ങൾ ഉണ്ടാക്കുക. കേക്ക് നന്നായി കുതിർന്നു വരുന്നതുവരെ നേരത്തെ മിക്സ് ചെയ്ത പാൽ ഒഴിക്കുക. വിപ്പ് ക്രീമും സ്ട്രോബെറിയും മുകളിൽ വയ്‌ക്കുക. ഇത് കുറച്ചുനേരം ഫ്രിജിൽ വച്ച ശേഷം കഴിക്കാം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...