Vismaya News
Connect with us

Hi, what are you looking for?

WORLD

ലൈം​ഗികാരോപണക്കേസിൽ ‘സ്ക്വിഡ് ​ഗെയിം’ താരത്തിന് കഠിനതടവ്

യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കൊറിയൻ നടൻ ഓ യൂങ് സൂകുറ്റക്കാരനെന്ന് പ്രാദേശിക കോടതിയുടെ വിധി. 2017-ൽ നടന്ന സംഭവത്തിലാണ് നടൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് വിധിച്ചിരിക്കുന്നു ശിക്ഷ.നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ​ഗെയിമിൽ പ്ലേയർ-001 എന്ന വേഷം കൈകാര്യം ചെയ്ത നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രം​രംഗത്തുവരുന്നത്. എന്നാൽ നടനെതിരെ പോലീസ് നടപടിയൊന്നും എടുത്തില്ല. 2022 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥന അനുസരിച്ച് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.

വിചാരണ വേളയിൽ, പരാതിക്കാരിയുടെ സാക്ഷ്യത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോൻ-ജു എടുത്തുപറഞ്ഞു. യുവതിയുടെ വിശദീകരണം യഥാർത്ഥവും യഥാർത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് സാംസ്കാരിക മന്ത്രാലയം നിർത്തലാക്കാൻ തീരുമാനിച്ചിരുന്നു. 50 വർഷമായി അഭിനയരം​ഗത്തുണ്ടെങ്കിലും ഓ യൂങ് സൂ സ്ക്വിഡ് ​ഗെയിം പരമ്പരയിലൂടെയാണ് ലോകപ്രശസ്തി നേടിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...