Vismaya News
Connect with us

Hi, what are you looking for?

COOKERY

വണ്ണം കുറയ്‌ക്കാൻ ക്യാരറ്റ് കൊണ്ടുള്ള ചില സലാഡുകള്‍ പരിചയപ്പെടാം…

വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ക്യാരറ്റ് കൊണ്ടുള്ള മികച്ച സലാഡുകളെ കുറിച്ച് അറിഞ്ഞിരിക്കാം. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റിനെ വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താം.

ക്യാരറ്റ്- കുക്കുമ്പര്‍ സലാഡ്.

ഇതിനായി ഇഷ്ടമുള്ള രീതിയില്‍ ക്യാരറ്റും കുക്കുമ്പറും മുറിച്ചെടുക്കാം. ഡ്രസിംഗിന് വേണ്ടി ചെറുനാരങ്ങാനീരോ, വിനാഗിരിയോ, തേനോ. ഒലിവ് ഓയിലോ എന്ത് വേണമെങ്കിലും ഉപയോഗിക്കാം. കൂട്ടത്തില്‍ ആവശ്യത്തിന് ഉപ്പും കുരുമുളകും. ആവശ്യമെങ്കില്‍ മല്ലിയിലയും ചേർത്ത് കൊടുക്കാം.

സ്പൈസി ക്യാരറ്റ് -ടൊമാറ്റോ സലാഡ്

അല്‍പം എരിവൊക്കെ ഇഷ്ടമുള്ളവര്‍ക്ക് രസിക്കുന്ന സലാഡ് ആണ് അടുത്തത്. സ്പൈസി ക്യാരറ്റ് -ടൊമാറ്റോ സലാഡ്. പേര് പോലെ തക്കാളിയാണ് ക്യാരറ്റിനെ കൂടാതെ ഈ സലാഡില്‍ പ്രധാന ചേരുവയായി ചേര്‍ക്കുന്നത്.

ഗ്രേറ്റ് ചെയ്ത ക്യാരറ്റിനൊപ്പം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്‍ക്കണം. ഇനി ഇതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞതും, മുളകുപൊടിയും ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും. ചെറുനാരങ്ങാനീര്, ചാട്ട് മസാല, ജീരകപ്പൊടി, ഓയില്‍ എന്നിങ്ങനെ ഇഷ്ടമുള്ള ഐറ്റംസ് ഡ്രസിംഗായി ഉപയോഗിക്കാം.

ക്യാരറ്റ്- ബീറ്റ്റൂട്ട് സാലഡ്

ക്യാരറ്റിനൊപ്പം തന്നെ എപ്പോഴും നമ്മൾ പറയാറുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ക്യാരറ്റും ബീറ്റ്റൂട്ടും ഒരുമിച്ചൊരു സലാഡാണ് അടുത്തത്. ആന്‍റി-ഓക്സിഡന്‍റ്സ്, മറ്റ് വിവിധ പോഷകങ്ങള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഈ സലാഡ്. തുല്യ അളവില്‍ ക്യാരറ്റും ബീറ്റ്റൂട്ടും ഗ്രേറ്റ് ചെയ്തെടുത്തോ, ചെറുതായി മുറിച്ചോ എടുത്ത് ഇതിലേക്ക് ചെറുനാരങ്ങാനീരോ വിനാഗിരിയോ ഡ്രെസിംഗായി ചേര്‍ക്കാം. ഒപ്പം ഒലീവ് ഓയിലും, ആവശ്യത്തിന് ഉപ്പും കുരുമുളകും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...