Vismaya News
Connect with us

Hi, what are you looking for?

TECH

അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര എത്തി; വിലയും മറ്റ് സവിശേഷതകളും അറിയാം

അസൂസ് സെന്‍ഫോണ്‍ 11 അള്‍ട്ര (ASUS Zenfone 11 Ultra) ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗണ്‍ 8 Gen 3 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത അസൂസ് ROG ഫോണ്‍ 8ന് സമാനമായ ഫീച്ചറുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെന്‍ഫോണ്‍ 11 അള്‍ട്രയിലും ഉള്ളത്. ROG ഫോണ്‍ 8 റീബാഡ്ജ് പതിപ്പാണ് ഇത് എന്ന് പറയാം. എങ്കിലും സെന്‍ഫോണ്‍ 9, 10 എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് പുതിയഫോണ്‍ എത്തിയിരിക്കുന്നത്.മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി വലിയ ഫോൺ ആണ് അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര. ആഗോള തലത്തിൽ ലോഞ്ച് ചെയ്തങ്കിലും ഇതിന്റെ ഇന്ത്യൻ ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലും അ‌സൂസ് സെൻഫോൺ 11 അ‌ൾട്ര ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.അസൂസ് സെന്‍ഫോണ്‍-11 അള്‍ട്രയുടെ 12GB+ 256GB മോഡലിന് യൂറോപ്പില്‍ 999 യൂറോ (ഏകദേശം 1092 USD/ 90,550 രൂപ) ആണ് വില. യുഎസില്‍ 899 ഡോളര്‍ വിലവരും (ഏകദേശം 74,490 രൂപ). ഇതുകൂടാതെ 16GB+ 512GB മോഡലും ഉണ്ട്. ഇതിന് ഏകദേശം 1099 യൂറോ (ഏകദേശം 1202 ഡോളര്‍/ 99,615 രൂപ) ആണ് വില.

എറ്റേണല്‍ ബ്ലാക്ക്, മിസ്റ്റി ഗ്രേ, സ്‌കൈലൈന്‍ ബ്ലൂ, ഡെസേര്‍ട്ട് സാന്‍ഡ് എന്നീ നിറങ്ങളില്‍ അസൂസ് സെന്‍ഫോണ്‍ 11 അള്‍ട്ര ലഭ്യമാകും. 6.78-ഇഞ്ച് (2400×1080 പിക്‌സലുകള്‍) ഫുള്‍ HD+ 1-120Hz LTPO (ഗെയിമിംഗിന് പരമാവധി 144Hz) സാംസങ് E6 അമോലെഡ് ഡിസ്‌പ്ലേ, 10-ബിറ്റ് HDR, 20:9 ആസ്പക്ട് റേഷ്യോ, 2500 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ടുള്ള ഫീച്ചറുകള്‍.ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഇതിലുള്ളത്. അതില്‍ 1/1.56′ സോണി IMX890 സെന്‍സറോട് കൂടിയ 50MP മെയിന്‍ ക്യാമറ, f/1.9 അപ്പര്‍ച്ചര്‍, 6-ആക്‌സിസ് Gimbal സ്റ്റെബിലൈസേഷന്‍, 13MP അള്‍ട്രാ വൈഡ് ക്യാമറ, 32MP 3x ടെലിഫോട്ടോ സെന്‍സര്‍, OIS പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. ഫ്രണ്ട് ക്യാമറ 32എംപിയാണ്.പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP68 റേറ്റിങ്ങും ഈ അസൂസ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 65W ഹൈപ്പര്‍ ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ്, ക്വിക്ക് ചാര്‍ജ് 5.0, PD ചാര്‍ജിംഗ്, 15W Qi വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ പിന്തുണയ്‌ക്കുന്ന 5500mAh ബാറ്ററിയാണ് ഇതിലുള്ളത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...