Vismaya News
Connect with us

Hi, what are you looking for?

EDUCATION

സര്‍വകലാശാല പിഎച്ച്ഡി പ്രവേശനം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍; പരിഷ്‌കാരവുമായി യുജിസി

സര്‍വകലാശാല പിഎച്ച്ഡി പ്രവേശന മാനദണ്ഡം പരിഷ്‌കരിച്ച് യുജിസി. പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാലകള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താന്‍ യുജിസി തീരുമാനിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. നിലവില്‍ വിവിധ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിഎച്ച്ഡി പ്രവേശനത്തിന് അതത് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷ എഴുതണം.

വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് പിഎച്ച്ഡി പ്രവേശനത്തിന് ഏകീകൃത രൂപം നല്‍കുന്നത്. വിവിധ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് പകരം നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലകള്‍ നെറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കണമെന്ന് യുജിസി നിര്‍ദേശിച്ചു.2024 ജൂണ്‍ ഘട്ട നെറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷാ നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ആരംഭിച്ചതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു. നിലവില്‍ നെറ്റ് സ്‌കോര്‍ ജെആര്‍എഫിനും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമത്തിനുമാണ് ഉപയോഗിക്കുന്നത്. നെറ്റ് സ്‌കോറാണ് യോഗ്യതയ്ക്ക് അടിസ്ഥാനമാക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...