Vismaya News
Connect with us

Hi, what are you looking for?

NEWS

‘കാശില്ല, പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് നാരങ്ങ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തിക്കുന്നു’

തൃശൂര്‍: തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരിച്ച് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25 ലക്ഷം പോലും കയ്യിലില്ലെന്നും പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്താണ് പ്രചാരണത്തിനെത്തുന്നതെന്നും മുരളീധരന്‍ പ്രതികരിച്ചു.

‘ഞങ്ങള്‍ക്ക് നല്ല പോലെ ഫണ്ടിന്റെ ബുദ്ധിമുട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണ്. 25 ലക്ഷം പോലും കയ്യിലില്ല. പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് ചൂടുകാലത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം പോലും കുടിക്കാതെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.’ കെ മുരളീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെങ്കിലും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ പ്രതികരിച്ചു.

‘തൊഴിലുറപ്പ് വേതനം കേന്ദ്രം വര്‍ധിപ്പിച്ചു. നിരന്തരം കേരളത്തിലെ എംപിമാര്‍ ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ എല്ലാം വര്‍ധിപ്പിക്കുന്നുണ്ടെന്ന തെറ്റായ മറുപടിയാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വേതനം കൂട്ടിയതില്‍ സന്തോഷമുണ്ട്. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞത്. പൂര്‍വ്വകാല പ്രാബല്യത്തിലാണ് കൊണ്ടുവരേണ്ടത്. ഇത്രയും കാലത്തെ പോരാട്ടത്തിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. ഒപ്പം വേതനം കൂട്ടിയിരുന്നില്ലായെന്നത് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...