Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആശങ്കവേണ്ട; ഒന്നാം തീയതി തന്നെ ശമ്പളം നൽകും: കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: ശമ്പളവും പെൻഷനും കൊടുക്കുമോ എന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തീയതി തന്നെ ശമ്പളം നൽകും. സാധാരണ നിലയിൽ നിന്നും വ്യത്യാസം വരാതെ മുന്നോട്ട് പോകും. ക്ഷേമ പെൻഷന് കൃത്യമായി നൽകാൻ ഓർഡർ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള വിഹിതത്തിൽ പരിഹാരമായിട്ടില്ല. കേരളത്തിലെ എം പി മാർ ഈ വിഷയം ലോക്സഭയിൽ ഉന്നയിച്ചില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ വീണ്ടും വിഹിതം വെട്ടിക്കുറച്ചതായും ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കിട്ടാനുള്ള തുക തടഞ്ഞു വെച്ചിരിക്കുകയാണെന്നും ബാലഗോപാൽ ചൂണ്ടിക്കാണിച്ചു. കേന്ദ്രം അന്ന് മുതലുള്ള വിഹിതം വെട്ടികുറയ്ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ശമ്പളം വൈകുമെന്ന് വാർത്ത വന്നപ്പോൾ പ്രതിപക്ഷം ആഘോഷിച്ചു. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുന്നുവെന്ന് വിമർശിക്കാൻ പ്രത്യേക യോഗം കൂടി. ഭരണപരമായി നമ്മുടെ സംസ്ഥാനത്തെ ട്രഷറിയുടെ പ്രവർത്തനവും ജീവനക്കാരുടെ ശമ്പള വിതരണവും കൃത്യമായി നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.25-ാം തീയതി വരെ ബില്ല് സമർപ്പിക്കാൻ തീയതി നൽകിയിരുന്നു. 27 വരെയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമയം നൽകിയത്. തകരാർ ഉണ്ടെങ്കിൽ അടുത്ത വർഷത്തേക്ക് ക്യാരി ഓവർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം വലിയ ബുദ്ധിമുട്ടാണ് നേരിട്ടതെന്നും മന്ത്രി പ്രതികരിച്ചു. പരിമിതികൾക്കുള്ളിലും ഓരോ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ട്. 30,000 കോടിയോളം വരുമാന വർദ്ധനവുണ്ടാക്കിയാണ് സർക്കാർ പ്രവർത്തനം തുടരുന്നത്. കെഎസ്ആർടിസിക്കും കെടിടിസിക്കും 420 കോടി ഇന്ന് തന്നെ നൽകിയിട്ടുണ്ട്. എല്ലാ പണവും നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 2021 മാർച്ചിലാണ് ഏറ്റവും കൂടുതൽ തുക നൽകിയതെന്നും മന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...