Vismaya News
Connect with us

Hi, what are you looking for?

Money

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്; മാറ്റമില്ലാതെ വെള്ളി | Gold rate

സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരെ വലച്ച് ഇന്നലെ വമ്പന്‍ കുതിപ്പുമായി സര്‍വകാല റെക്കോഡിലേക്ക് കത്തിക്കയറിയ വില ഇന്നല്‍പം താഴേക്കിറങ്ങി. പവന് 200 രൂപ കുറഞ്ഞ് വില 50,200 രൂപയായി. 25 രൂപ താഴ്ന്ന് 6,275 രൂപയാണ് ഗ്രാം വില.സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. അതേസമയം, അരലക്ഷത്തിന് മുകളില്‍തന്നെ തുടരുകയാണ് സ്വര്‍ണനിരക്ക്. ശനിയാഴ്ച (30.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,240 രൂപയായി. അതേസമയം, ഇന്നലെ ഉയര്‍ന്ന വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല; ഗ്രാമിന് 81 രൂപയിലാണ് വ്യാപാരം.ഇന്നലെ പവന്‍വില ഒറ്റയടിക്ക് 1,040 രൂപ കൂടി കേരളത്തിലെ എക്കാലത്തെയും ഉയരമായ 50,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 6,300 രൂപയുമായിരുന്നു ഇന്നലെ വില. നികുതിയും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 55,000 രൂപയെങ്കിലും നല്‍കിയാലേ ഇന്നലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകുമായിരുന്നുള്ളൂ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...