Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഔദ്യോഗിക പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല, പ്രവര്‍ത്തകര്‍ക്ക് ജാഗ്രത കുറവ് സംഭവിച്ചു: തോമസ് ഐസക്ക്

പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന പരാതിയില്‍ വിശദീകരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. ഔദ്യോഗിക പരിപാടിയാണെന്ന് അറിഞ്ഞല്ല കുടുംബശ്രീ പരിപാടിക്ക്‌പോയതെന്ന് ഐസക് തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ല കലക്ടര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.പ്രവര്‍ത്തകര്‍ അവിടെ കൊണ്ട് പോയി, താന്‍ പോയി. കുടുംബശ്രീ മിഷന്റെ പരിപാടിയിലല്ല താന്‍ പങ്കെടുത്തത്. സിഡിഎസ് വിളിച്ച് ചേര്‍ത്ത പരിപാടിയിലാണ് പങ്കെടുത്തത്. പ്രവര്‍ത്തകര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചു. കലക്ടറുടെ നടപടി അംഗീകരിക്കുന്നുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തോമസ് ഐസക് കുടുംബശ്രീയെന്ന സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്നാണ് യുഡിഎഫ് ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതിനിടെ ഐസക് പങ്കെടുക്കുന്ന സിഡിഎസിന്റെ മുഖാമുഖം പരിപാടിയില്‍ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സന്റെ ശബ്ദസന്ദേശം വിവാദമായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...