Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

റെക്കോര്‍ഡുകള്‍ ഭേദിച്ച് ആടുജീവിതം; രണ്ട് ദിവസത്തില്‍ നേടിയ ആകെ കളക്ഷൻ ഞെട്ടിക്കുന്നത്

പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് കൊയ്യുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പിച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്.‍ ആഗോളതലത്തില്‍ ആടുജീവിതം റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുക്ക് പൃഥ്വിരാജ് തന്നെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഗോളതലത്തില്‍ ഇതിനകം ആടുജീവിതം 30 കോടി രൂപയില്‍ അധികം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ റിലീസ് ചെയ്ത തെന്നിന്ത്യൻ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്. മഹേഷ് ബാബു നായകനായ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷൻ ആഗോളതലത്തില്‍ റിലീസിന് ആകെ 80 കോടി രൂപയില്‍ അധികം ആയിരുന്നു. തേജ സജ്ജയുടെ ഹനുമാൻ 24 കോടി രൂപയില്‍ അധികവും റിലീസിന് ആകെ കളക്ഷൻ നേടി എന്നാണ് വിവരം.

അതേസമയം, ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടത് കാനഡയിൽ നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബർസെൽ നിലവിൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും വിവരമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു.

അതേസമയം, സിനിമയുടെ വ്യാജ പതിപ്പിറങ്ങിയെന്ന് പരാതി നൽകി സംവിധായകൻ ബ്ലസി. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി. കാനഡയിലാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...