Vismaya News
Connect with us

Hi, what are you looking for?

HEALTH

ഈ ചൂടുകാലത്ത് ശരീരം തണുപ്പിയ്‌ക്കാൻ പനം നൊങ്ക്; അറിയാം ഗുണങ്ങൾ

പനവർഗ്ഗത്തിന്റെ കായ്‌ക്കുലക്കു പൊതുവെ പറയുന്ന പേരാണ് പനനൊങ്ക്. പല പനകളുടെ യും നൊങ്ക് ഭക്ഷ്യയോഗ്യമാണ്. കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. ദാഹശമനത്തിനു ഇളനീർ എന്നപോലെ പനനൊങ്കും ഉപയോഗിക്കുന്നു.

ഐസ് ആപ്പിൾ എന്നറിയപ്പെടുന്ന പനനൊങ്ക് ശരീരം തണുപ്പിക്കാൻ മാത്രമല്ല പോഷകാഹാരം പ്രാദാനം ചെയ്യുന്നുതിലും മികച്ചതാണ്. ഇതിൽ വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൈക്രോന്യൂട്രിയൻസ് ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളതും പനനൊങ്കിന്റെ പ്രത്യേകതയാണ്.

കണ്ടാല്‍ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു ആപ്പിള്‍ പോലിരിക്കും. കട്ടിയുള്ള പുറംതോട് പൊളിച്ചു കഴിഞ്ഞാല്‍, ഉള്ളില്‍ നേരിയ തോടോട് കൂടിയ മാംസളഭാഗം കാണാം. തോടങ്ങ്‌ കളഞ്ഞ്, മഞ്ഞുപോലെ തെളിഞ്ഞ രുചിയേറിയ ഭാഗമെടുത്ത് കഴിക്കാം.

പനനൊങ്കിലെ പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു. ഇതിലെ ജലാംശം അമിത വണ്ണം കുറയ്‌ക്കാൻ ഉത്തമമാണ്. പനനൊങ്കിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്‌സ് എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.

പനനൊങ്കില്‍ അടങ്ങിയിരിക്കുന്ന Phytochemical ആന്റിഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുകയും അതുപോലെ, ആന്റി- ഇന്‍ഫ്‌ലമേറ്ററി പ്രോപര്‍ട്ടിയായി നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവും വരകളും വേഗത്തില്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

ഗർഭിണികളിലെ അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾക്കും പനനൊങ്ക് കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാം. ക്ഷീണമകറ്റി ഊർജം നൽകുന്നതിനും മനംപുരട്ടൽ,ഛർദി എന്നിവ അകറ്റുന്നതിനും നല്ലതാണ്.

കേരളത്തിൽ പാലക്കാട് ജില്ലയാണ് നൊങ്കിന്റെ വില്പന അധികം കാണുന്നത്. കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് നൊങ്ക് പകർന്ന് കിട്ടുക.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...