Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചതിച്ചെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ തങ്ങള്‍ കുടുംബത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ പോകുകയാണ്. ക്ലിഫ് ഹൗസില്‍ പോയി സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി നേരെയായാല്‍ ഒരുമിച്ച് സമരത്തിനിറങ്ങുമെന്നും പിതാവ് വ്യക്തമാക്കി. ഏറെ വൈകാരികമായാണ് ജയപ്രകാശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ പറഞ്ഞ് അറിയാമെന്ന് ജയപ്രകാശ് പറയുന്നു. രാവിലെയും വൈകിട്ടും എന്റെ മകനെ വിളിച്ചുവരുത്തി ഒപ്പിടുവിക്കുമ്പോള്‍ ആര്‍ഷോ ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നോ എന്ന് ജയപ്രകാശ് ചോദിച്ചു. എട്ട് മാസം കൊണ്ട് മകന്‍ ഇതെല്ലാം അനുഭവിക്കുകയാണ്. ശരീരം മുറിയാതെ ചതവുണ്ടാക്കാനുള്ള നക്‌സലുകള്‍ക്ക് സമാനമായ ട്രെയിനിംഗാണ് അവര്‍ക്കെല്ലാവര്‍ക്കും കിട്ടിയിരിക്കുന്നതെന്നും ജയപ്രകാശ് ആഞ്ഞടിച്ചു

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞ് പറ്റിച്ചെന്നും ജയപ്രകാശ് പറയുന്നു. ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിലും നടപടിയൊന്നും ഉണ്ടായില്ല.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാല ഡീനും മൃഗസംരക്ഷണ വകുപ്പും മറുപടി പറയണമെന്ന് ജയപ്രകാശ് പറയുന്നു. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. എന്നാല്‍ ആ സമയത്ത് ചാന്‍സലര്‍ ഇടപെട്ടു. ഏത് ഉന്നതരോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തോടെ മകന്റെ ചടങ്ങുകള്‍ കഴിഞ്ഞെന്നും തനിക്കുള്ള എല്ലാ ബന്ധനങ്ങളും മാറിയെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...