Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ 9 ന് അവധി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം പ്രമാണിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവം കേരളത്തിലെമ്പാടും പ്രശസ്തമാണ്. മലയാള മാസമായ മീനത്തിലാണ് (മാർച്ച്-ഏപ്രിൽ) ഇത് നടക്കുന്നത്. ഭരണി നക്ഷത്രത്തിന്റെ തലേദിവസം നടക്കുന്ന അശ്വതി കാവുതീണ്ടലാണ് ഭരണി ഉത്സവത്തിലെ പ്രധാന പരിപാടി.

ഒഴുകിയെത്തുന്ന ഭക്തരിൽ പലരും ഇവിടെ എത്തുമ്പോൾ ചുവന്ന പട്ടും ധരിച്ച് കാ ൽ ചിലമ്പും അരമണിയും വാളും ധരിച്ച് മുടിയഴിച്ച് അലറി വിളിച്ച് ഉറഞ്ഞ് തുള്ളുന്നത് വിവരിക്കാൻ ആവാത്ത ഒരു കാഴ്ചയാണ്. ഭക്തരിൽ നിന്ന് ഭഗവതിയിലേക്കു ള്ള ഭാവ പരിണാമം അഥവാ ചൈതന്യ സന്നിവേശം അത് കൊടുങ്ങല്ലൂരിന്റെ മാത്രം പ്രത്യേകതയും ആണ്.

ഭരണിയിൽ പങ്കെടുക്കുന്നവർ ക്ഷേത്രാങ്കണത്തിൽ ലൈംഗിക ചുവയുള്ള ഭരണിപ്പാട്ട് പാടുന്ന ആചാരം അടുത്ത കാലം വരെ നിലനിന്നിരുന്നു .ഇത് ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബൗദ്ധരെ ഓ ടിക്കാൻ വേണ്ടിയായിരുന്നു എന്നും, ശാക്തേയ ആചാരത്തിലെ പഞ്ചമകാര പൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണി പാട്ട് പാടിയിരുന്നത് എന്നും രണ്ട് അഭിപ്രായമുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...