Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മദ്യവിലയും കൂട്ടും’: ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. ബെവ്ക്കോ എക്സൈസ് മന്ത്രിക്കാണ് കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം നോക്കിയാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ ഉയർത്തിയത്. വർധിപ്പിച്ച ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്താനാണ് സാധ്യത.വെയർ ഹൗസുകളിൽ നിന്നും മദ്യം ഔട്ട് ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സ‍ർക്കാരിന് ബെവ്ക്കോ നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. ഇപ്പോൾ ലിറ്ററിന് 5 പൈസയാണ് നൽകുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി വർധിപ്പിക്കും. ഇതുവഴി 300 കോടിയുടെ നഷ്ടം ബെവ്ക്കോയ്‌ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ വ്യക്തമാക്കിയത്. ‍

പല ഔട്ട് ലെറ്റുകളും അടയ്‌ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകൾ ഷോപ്പുകളിൽ എത്താതിരിക്കുകയും ചെയ്തപ്പോൾ ബെവ്ക്കോ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുക്കുത്തിയിരുന്നു. മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിൽ പോയിരുന്ന ബെവ്ക്കോ 2022-23 സാമ്പത്തിക വ‍ർഷമാണ് ലാഭം തൊട്ടത്. ആ സാമ്പത്തിക വർഷത്തിൽ 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വ‍ർഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്ക്കോ നൽകുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോർപ്പറേഷൻ കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നാണ് ബെവ്ക്കോ സർക്കാരിന് അറിയിച്ചിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...