Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ദിലീപ് നായകനായി എത്തുന്ന ചിത്രം; നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫൻ; ചിത്രീകരണം ഈ മാസം ആരംഭിക്കും

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തും. നവാഗതനായ ബിൻഡോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും.ജനപ്രിയ നായകൻ ദിലീപ് ആദ്യമായാണ് മാജിക് ഫ്രെയിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രം കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലാണ് ചിത്രീകരണം ആരംഭിക്കുക. ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ എത്തും.ഒരു സാധാരണക്കാരനായി ദിലീപ് എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രമായി എത്താൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിജോ ജോസ് ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ ചീഫ് അസോസിയേറ്റഡ് ഡയറക്ടർ ആയി പ്രവർത്തിച്ച വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകൻ ബിന്റോ സ്റ്റീഫൻ.

ഏപ്രിൽ 26ന് തിയേറ്ററുകളിൽ എത്തുന്ന ‘പവി കെയർ ടേക്കർ’ ആണ് ദിലീപ് നായകനായ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. സ്വാതി, ദിലീനാ രാമകൃഷ്ണൻ, ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ എന്നി പുതുമുഖങ്ങളാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ വിനീത് കുമാർ ആണ്.ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധികാ ശരത് കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിരക്കഥാകൃത്ത് രാജേഷ് രാഘവൻ ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിനുശേഷം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘പവി കെയർ ടേക്കർ’.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...