Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു

നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരാകുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹിതരാകുന്നത്. ‘മനോഹരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ അപർണ്ണ ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.ദീപക് പറമ്പോലും അപർണ്ണയ്‌ക്കൊപ്പം ‘മനോഹരം’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘ബീസ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്‌ അപർണ സിനിമാ രംഗത്ത് എത്തുന്നത്. ‘ഡാഡ’ എന്ന കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രത്തിലെ നായിക കഥാപാത്രം അപർണ്ണയ്‌ക്ക് വൻകയ്യടി നേടിക്കൊടുത്തു.കഴിഞ്ഞവർഷം ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം നടത്തി. ‘സീക്രട്ട് ഹോം’ എന്ന ചിത്രമാണ് അപർണയുടേതായി ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത്. അപർണയും അർജുൻ അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മാളികപ്പുറം’ ടീം ഒന്നിക്കുന്ന ‘ആനന്ദ് ശ്രീ ബാല’ എന്ന ചിത്രമാണ് അപർണയുടെ പുതിയ ചിത്രം. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ് ആണ്.

‘മലർവാടി ആർട്സ് ക്ലബ്’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ദീപക് പറമ്പോൽ. പിന്നീട് ‘തട്ടത്തിൻ മറയത്ത്’, ‘തിര’, ‘ഡി കമ്പനി’, ‘കുഞ്ഞിരാമായണം’, ‘രക്ഷാധികാരി ബൈജു’, ‘വിശ്വവിഖ്യാതരായ പയ്യന്മാർ’, ‘ക്യാപ്റ്റൻ’, ‘ബിടെക്’, ‘കണ്ണൂർ സ്ക്വാഡ്’ എന്നിങ്ങനെ ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ദീപക് അടുത്തിടെ തീയേറ്ററുകൾ ഇളക്കിമറിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി വേഷമിട്ടു.വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രമാണ് ദീപക് വേഷമിട്ട് പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...