Vismaya News
Connect with us

Hi, what are you looking for?

HEALTH

മുഖ സൗന്ദര്യത്തിന് ഫ്‌ളാക്‌സ് സീഡ് ജെല്‍; എങ്ങനെ വീട്ടിൽ തയ്യാറാക്കാം

ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒപ്പം പ്രമേഹത്തിന് ഏറെ യോജിച്ച മരുന്ന് കൂടിയാണ് ഇത്. ഇതിനൊപ്പം ഇത് ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങളും മികച്ചതാണ്.ചര്‍മത്തിന് മാത്രമല്ല, മുടിയ്‌ക്കും നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍. ഇത് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്‌ക്കുകയും ചെയ്യാം. ഏത് തരം ചര്‍മമുള്ളവര്‍ക്കും ഏറെ നല്ലതാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നത്. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടയാനും ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാനും ഫ്‌ളാക്‌സ് സീഡ് ജെല്‍ ഏറെ നല്ലതാണ്.ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തെ കൂടുതൽ ജലാംശം പകർന്ന് സഹായിക്കുന്നു, ഒപ്പം ഈർപ്പം നിലനിർത്തുകയും ചെയ്യും. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്ന മികച്ച വീട്ടുവൈദ്യമായി ഇതിനെ കാണാം. ഇത് മുഖത്തിന് ഈര്‍പ്പം നല്‍കുന്നു. ഇതു കൊണ്ട് വരണ്ട ചര്‍മമുള്ളവര്‍ക്ക് പ്രയോഗിയ്‌ക്കാവുന്ന മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നത്.ചര്‍മത്തിലെ കരുവാളിപ്പ് അകറ്റാന്‍ ഏറെ നല്ലതാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നത്. സൂര്യതാപത്തില്‍ നിന്നും ചര്‍മത്തെ പരിരക്ഷിയ്‌ക്കാന്‍ ശേഷിയുള്ള ഒന്ന്. കടുത്ത ചൂടും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളുമെല്ലാം ചര്‍മത്തിന് കരുവാളിപ്പുണ്ടാക്കുന്നു. ചര്‍മത്തിലെ ജലാംശം വലിച്ചെടുത്ത് വരണ്ട ചര്‍മമാക്കുന്നു. ഇതെല്ലാം തടയാന്‍ ഫ്‌ളാക്‌സ് സീഡ് ജെല്ലിന് കഴിയും.

ഫ്ളാക്സ് സീഡ്സ് ഹെയർ ജെൽ എങ്ങനെ തയ്യാറാക്കാം

ഒരു പാനിൽ വെള്ളം ഒഴിച്ച് ഫ്ളാക്സ് സീഡുകൾ ഇടുക. ഇടത്തരം ചൂടിൽ വേവാൻ അനുവദിക്കുക.ഫ്ളാക്സ് സീഡുകൾ ഒട്ടിപ്പിടിക്കുന്നത് തടയാൻ അവ ഇടയ്‌ക്കിടെ ഇളക്കുക.വെള്ളം ജെൽ പോലെയുള്ള സ്ഥിരത കൈവരിച്ചാൽ, രണ്ടു മുതൽ മൂന്നു മിനിറ്റിനുശേഷം പാൻ നീക്കം ചെയ്യുക.മിശ്രിതം തണുക്കുമ്പോൾ ഇളക്കിയെടുക്കുക.ഗ്ലാസ് പാത്രത്തിലേക്ക് ദ്രാവകം മസ്ലിൻ തുണിയിലൂടെ ഒഴിച്ച് ജെൽ നന്നായി അരിച്ചെടുക്കുക.ഇത് ഉപയോഗിക്കുന്നതിന് മുമ്പ് 2 മണിക്കൂർ വരെ തണുപ്പിക്കാൻ വയ്‌ക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....