Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് കെസി വേണുഗോപാൽ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് കെ സി വേണുഗോപാൽ. കെ സി വേണുഗോപാലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്തിരിക്കുന്നത്. മാത്യു കുഴൽ നടൻ എംഎൽഎയാണ്‌ കെസി വേണുഗോപാലിനു വേണ്ടി ഹാജരായത്.കെ സി വേണുഗോപാൽ 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രിയുമായി ചേർന്ന് ബിനാമി ഇടപാട് നടത്തി എന്നായിരുന്നു ശോഭാ സുരേന്ദ്രൻ ആരോപിച്ചത്. കേരളത്തിലെ ധാതുക്കളെല്ലാം രാജസ്ഥാനിലെ മുൻ മൈനിങ് ഡിപ്പാർട്ട്മെന്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കെസി വേണുഗോപാൽ കവർന്നെടുത്ത് കോടികൾ ഉണ്ടാക്കിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു.

അന്താരാഷ്‌ട്ര തലത്തിൽ പലതരത്തിലുള്ള ഇടപാടുകളും ഇവർ ഇരുവരും ചേർന്ന് നടത്തിയിട്ടുണ്ടെന്നും ശോഭാസുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ബിനാമി പേരിൽ കെ സി വേണുഗോപാൽ കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ടെന്നും അതിൽ ഉൾപ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.കർത്തക്ക് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം നേടിക്കൊടുത്തത് കെ സി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം കിഷോറാം ഓലയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് കെ സി വേണുഗോപാൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...