Vismaya News
Connect with us

Hi, what are you looking for?

TECH

ഒരു വ്യക്തിയുടെ ശബ്‌ദം 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും; ‘വോയ്സ് ക്ലോൺ’ എത്തി

ശബ്ദത്തിന്റെ ക്ലോൺ വേർഷൻ തയ്യാറാക്കുന്ന വോയ്സ് എഞ്ചിൻ (‘Voice Engine’) അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജെനറേറ്റീവ് കമ്പനിയായ ഓപ്പൺ എഐ (ഓപ്പണായി). വോയ്സ് അസിസ്റ്റന്റ് ബിസിനസിലും മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ നീക്കത്തിന്റെ ഭാ​ഗമായാണ് ചാറ്റിജിപിടി ക്രിയേറ്റർ പുതിയ സാങ്കേതികവിദ്യയായ ‘വോയ്സ് ക്ലോൺ’ അവതരിപ്പിച്ചത്.ഏതൊരു വ്യക്തിയുടെയും ശബ്ദത്തിന്റെ ക്ലോൺ (പകർപ്പ്) തയ്യാറാക്കാൻ ഈ പുതിയ ടെക്നോളജിക്ക് സാധിക്കും. സുരക്ഷാകാരണങ്ങൾ പരി​ഗണിച്ചാണ് പുതിയ ഫീച്ചർ പൊതുജനങ്ങൾക്കായി റിലീസ് ചെയ്യാത്തതെന്നും കമ്പനി അറിയിച്ചു. പുതിയ വോയ്സ് എഞ്ചിൻ ടെക്സനോളജി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓപ്പൺ എഐ അവതരിപ്പിച്ചത്.

വെറും 15 സെക്കൻഡ് നേരത്ത ഓഡിയോ സാമ്പിൾ ഉപയോ​ഗിച്ച് വോയ്സ് ക്ലോൺ സൃഷ്ടിക്കാൻ കഴിയുന്നതാണ് പ്രോ​ഗ്രാം. ക്ലോൺ ക്രിയേറ്റ് ചെയ്യേണ്ട ശബ്ദത്തിന് ഉടമ, 15 സെക്കൻഡ് നേരം ശബ്ദം റെക്കോർഡ് ചെയ്യുക. ഇതോടെ വോയ്സ് ക്ലോൺ സൃഷ്ടിക്കപ്പെടുമെന്ന് ഓപ്പൺ എഐ വ്യക്താക്കി.ഡിജിറ്റൽ യു​ഗത്തിലെ വലിയ മുന്നേറ്റമെന്ന നിലയിൽ വോയ്സ് ക്ലോൺ ടെക്നോളജി ദുരുപയോ​ഗം ചെയ്യപ്പെടാനുള്ള സാധ്യത മുൻനിർത്തിയാണ് നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത്. ഒരാളുടെ ശബ്ദത്തിൽ അയാളറിയാതെ തന്നെ സന്ദേശം ക്രിയേറ്റ് ചെയ്യപ്പെടുന്നത് വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. പ്രത്യേകിച്ചും ഈ വർഷം നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അപകട സാധ്യതയേറെയുണ്ടെന്ന് കമ്പനി വിലയിരുത്തി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...