Vismaya News
Connect with us

Hi, what are you looking for?

NATIONAL

90 ആം വാർഷിക ദിനത്തിൽ 90 രൂപ നാണയം പുറത്തിറക്കി ആർബിഐ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 ആം വാർഷികം പ്രമാണിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. 90 ആം വാർഷിക ദിനമായ തിങ്കളാഴ്ചയാണ് റിസർവ് ബാങ്ക് 90 രൂപയുടെ നാണയം പുറത്തിറക്കിയത്. തൊണ്ണൂറു രൂപ നാണയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു.40 ഗ്രാം ഭാരമുള്ള നാണയം 99.99 ശതമാനം വെള്ളിയിലാണ് നിർമ്മിച്ചിരിക്കുന്നത്. നാണയത്തിന് നടുവിൽ ആർബിഐയുടെ മുദ്രയും ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ദേവനാഗിരി ഭാഷയിലും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ അശോകസ്തംഭവും നാണയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആർബിഐ മുദ്രയോടൊപ്പം ആർ ബി ഐ @90 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ നാണയം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1934 ലാണ് ഹിൽറ്റൺ യങ് കമ്മീഷന്റെ ശുപാർശ പ്രകാരം ആർബിഐ നിലവിൽ വരുന്നത്.ഔദ്യോഗികമായി ആർബിഐ പ്രവർത്തനം ആരംഭിക്കുന്നത് 1935 ഏപ്രിൽ 1 മുതലാണ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുക, നോട്ടുകളുടെ അച്ചടിയും വിതരണവും നിർവഹിക്കുക, രാജ്യ പുരോഗതിക്കായി ക്രെഡിറ്റ് കറൻസി സേവനങ്ങൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് റിസർവ് ബാങ്കിന്റെ പ്രധാന ചുമതലകൾ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...