Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘റീനുവും സച്ചിനും ഇനി ഒടിടിയിൽ’; പ്രേമലു ഒടിടിയിലേക്ക്, എപ്പോൾ, എവിടെ കാണാം

12 കോടി രൂപ മുടക്കിൽ ഒരുക്കിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ അൻപതാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് വിജയകരമായി പ്രദര്‍ശനം തുടരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു കേരളത്തില്‍ 140 സെന്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രം അൻപതാം ദിവസം പിന്നിടുകയാണ്. കേരളത്തില്‍ സിനിമ റിലീസ് ചെയിത 140 സെന്ററുകളില്‍ നിന്ന് അൻപതാം ദിവസം 144 സെന്ററുകളിലേക്ക് ഉയര്‍ന്നിരിക്കയാണ് ‘പ്രേമലു’.മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം നേടി. തിയേറ്ററുകളിൽ പ്രദർശനം നേടുന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രേമലു ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ആയിരിക്കും ചിത്രം ഒടിടിയിൽ എത്തുന്നത്. വിഷുവിന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഫെബ്രുവരി ആദ്യവാരമാണ് പ്രേമലു റിലീസ് ചെയ്തത്.നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...