Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തിയേറ്ററിൽ വൻ ഹിറ്റായി ശെയ്‍ത്താൻ; അജയ് ദേവ്‍ഗണ്‍ ചിത്രം ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍ കാണാം

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മെയ് മൂന്നിനായിരിക്കും ശെയ്‍ത്താൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോള ബോക്സ് ഓഫീസില്‍ ആകെ 197.50 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്.മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...