Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഇ.ഡിക്കുമുന്നിൽ ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’

തൃശൂർ: തൃശൂരിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ്​ഗോപി. ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാ​ഗ്രഹം ഇരിക്കാൻ പറ’ എന്നായിരുന്നു സുരേഷ്​ഗോപിയുടെ മറുപടി.കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ എന്തുകൊണ്ട് ഹാജരാകുന്നില്ല എന്ന ചോദ്യത്തിന്, ‘ഹാജരാകാത്തവർ എന്തൊക്കെ ആയി എന്ന് അറിയാമല്ലോ’ എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.അതേസമയം, കരുവന്നൂരിലെ ജനതയെ കണ്ണീരിലാഴ്ത്തിയത് ആരാണെന്നും സിപിഎം കള്ളപ്പണം വെളുപ്പിച്ചോ എന്നതടമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

‘സഹകരണ പ്രസ്ഥാനങ്ങളിലെ അധമം തൂക്കിലേറ്റണം. കരുവന്നൂരിലെ ജനതയുടെ പണത്തെ സംബന്ധിച്ച് മാത്രമാണ് എന്റെ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. പണം തിരിച്ചുകൊടുത്തില്ലെങ്കിൽ പാർലമെന്റിൽ ശക്തമായി പോരാടി പുതിയ നിയമം കൊണ്ടുവരും. എന്റെ മുന്നിൽ മുരളിച്ചേട്ടനും ഇല്ല, കർഷകനും ഇല്ല. സമ്മതിദായകരേ ഉള്ളൂ, ജനങ്ങളെ ഉള്ളൂ, അവരുടെ തൃശൂരും’, സുരേഷ്​ഗോപി വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...