Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് മൂന്ന് സ്ഥാനാർത്ഥികൾ കൂടി പത്രിക നൽകി

ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഇന്ന് മൂന്ന് സ്ഥാനാർത്ഥികൾ പുതിയതായി നാമനിർദേശ പത്രിക നൽകി. പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ), അരുൺ (സി.പി.ഐ), സുബി.എസ് (സ്വതന്ത്രൻ) എന്നിവർ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ) മൂന്ന് സെറ്റ് പത്രികകളാണ് നൽകിയത്. സുശീലൻ എസ് (സ്വതന്ത്രൻ) രണ്ടാമത്തെ സെറ്റ് നാമനിർദേശ പത്രികയും സമർപ്പിച്ചു.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ വി.മുരളീധരൻ (ബി.ജെ.പി) രണ്ടാമത്തെ സെറ്റ് പത്രിക വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രംജി സിയ്‌ക്ക് നൽകി. തിരുവനന്തപുരം മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികളും ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ട് സ്ഥാനാർത്ഥികളുമാണ് ഇതുവരെ പത്രിക നൽകിയിട്ടുള്ളത്.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ നാലാണ് . രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് വരെയാണ് പത്രികാസമർപ്പണം. ഏപ്രിൽ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ എട്ട് ആണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നംഘട്ട പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും. പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കുക.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...