Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു;

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. രാഹുൽ ഗാന്ധിയോടൊപ്പം കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനായി എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. ഇന്നാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് യുഡിഎഫ് കടന്നു.

ഉച്ചയ്‌ക്ക് 12 മണിയോടെയാണ് പത്രിക സമർപ്പണം നടന്നത്. നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ ടൗണിൽ നടന്ന റോഡ് ഷോയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പ്രളയ കാലത്തെ പ്രവർത്തനങ്ങളും വന്യജീവി ആക്രമണങ്ങളെ കുറിച്ചും പരാമർശിച്ച രാഹുൽ ഗാന്ധി സംസ്ഥാന സർക്കാറിനെതിരെ വലിയ വിമർശനങ്ങളിലേക്ക് കടന്നില്ല. വയനാട്ടിൽ ലോക്സഭ സ്ഥാനാർത്ഥിയായതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...