Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർ ശ്രീലങ്കയിലേക്ക് തിരിച്ചു

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർ ശ്രീലങ്കയിലേക്ക് തിരിച്ചു. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് കൊളംബോയിലേക്ക് തിരിച്ചത്. ആറുപേരെ 2022 നവംബറിൽ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. തൃപ്‌തികരമായ പെരുമാറ്റം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സർക്കാർ ഇവരെ വി‌ട്ടയക്കാൻ ശുപാർശ ചെയ്തിരുന്നു. ജയിൽ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ നിന്ന് മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

എല്ലാ ശ്രീലങ്കൻ പൗരന്മാർക്കും അടുത്തിടെയാണ് പാസ്‌പോർട്ട് അനുവദിച്ചത്. മുരുകൻ ഇന്ത്യൻ പൗരയായ നളിനിയെ വിവാഹം കഴിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിയെ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശിക്ഷയിൽ നിന്ന് വെറുതെ വിട്ടിരുന്നു. നളിനിയുടെ മകൾ യുകെയിൽ ഡോക്ടറായി ജോലി നോക്കുകയാണ്. ദയാഹർജികൾ തീർപ്പാക്കുന്നതിൽ രാഷ്ട്രപതിയുടെ കാലതാമസം ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ വധശിക്ഷയിൽ സുപ്രീം കോടതി ഇളവ് ചെയ്തു.  

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...