Vismaya News
Connect with us

Hi, what are you looking for?

TECH

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്; സ്റ്റാറ്റസിൽ ഇനി സുഹൃത്തുക്കളെ മെൻഷൻ ചെയ്യാം

ദിനം പ്രതി നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് വരുത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്.വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ സ്റ്റാറ്റസിൽ സുഹൃത്തുക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ സാധിക്കും. സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കൾ മെൻഷൻ ചെയ്യുന്ന സുഹൃത്തിന് ലഭിക്കുന്ന തരത്തിലാണ് വാട്സ്ആപ്പ് അപ്ഡേറ്റ് വരുന്നത്. ഏത് വ്യക്തിയെ മെൻഷൻ ചെയ്തു കൊണ്ടാണോ സ്റ്റാറ്റസ് പങ്കുവെക്കുന്നത് ആ വ്യക്തിക്ക് മാത്രമേ ഇക്കാര്യം അറിയാൻ സാധിക്കുകയുള്ളൂ എന്നതാണ് പുതിയ അപ്ഡേറ്റിന്റെ പ്രത്യേകത.

സ്വകാര്യതയുടെ ഭാഗമായാണ് മറ്റ് ഉപഭോക്താക്കൾക്ക് ഇത് കാണാതിരിക്കാൻ ഇത്തരത്തിൽ ഒരു ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നത്. പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുക എന്നതാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രധാനമായതോ അല്ലെങ്കിൽ പ്രത്യേക അവസരങ്ങളിലോ പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...