Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആട് ജീവിതം ഒരാഴ്ചകൊണ്ട് കളക്ഷൻ ഇനത്തിൽ മാത്രം നേടിയത് 88 കോടി രൂപ

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ് ചിത്രം ‘ആട് ജീവിതം’. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം കളക്ഷൻ ഇനത്തിൽ നേടിയത് 88 കോടി രൂപയാണ്‌. മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ പണം വാരി ചിത്രങ്ങളുടെ കൂട്ടത്തിൽ ആറാം സ്ഥാനത്താണ് ‘ആട് ജീവിതം’ ഇപ്പോൾ ഉള്ളത്.ആടു ജീവിതത്തെ കൂടാതെ മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, പ്രേമലു, ലൂസിഫർ, നേര്, ഭീഷ്മപർവ്വം, ആർ ഡി എക്സ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ കൂട്ടത്തിൽ ആദ്യ പത്തിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ. കളക്ഷൻ ഇനത്തിൽ കേരളത്തിൽ നിന്നും മാത്രം ‘ആടുജീവിതം’ നേടിയത് 35 കോടി രൂപയാണ്.

ഇതേ രീതിയിൽ കുതിപ്പ് തുടരുകയാണെങ്കിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രമായി ‘ആടുജീവിതം’ മാറുമെന്നുറപ്പ്. ലൂസിഫർ എന്ന ചിത്രത്തിനൊപ്പം ആടുജീവിതവും ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. ഇതിനു മുൻപ് റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളും ഏറ്റവും വേഗത്തിൽ 50 കോടി കടക്കുന്നചിത്രങ്ങൾ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.കേരളത്തിൽ നിന്നും ഫാൻസ്‌ ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം തന്നെ കളക്ഷനായി ചിത്രം വാരിയത്. 5.83 കോടി രൂപയാണ്. ആഗോളതലത്തിൽ ചിത്രം ആദ്യദിവസം കളക്ഷനായി നേടിയത് 16.7 3 കോടി രൂപയാണെന്ന വിവരം നിർമ്മാതാക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...