Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തൃശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. തൃശൂർ ലോക്സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ സുരേഷ് ഗോപി അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലുള്ള തീരദേശ മത്സ്യ തൊഴിലാളികളാണ് തെരഞ്ഞെടുപ്പിന് കെട്ടി വയ്‌ക്കാനുള്ള തുക സുരേഷ് ഗോപിക്ക് നൽകിയത്. നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന് ആയിരക്കണക്കിന് ബി ജെ പി പ്രവർത്തകരും സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്ത പ്രകടനവുമായാണ് സുരേഷ് ഗോപി എത്തിയത്.

തനിക്ക് ഇതുവരെ നൽകിയ സ്നേഹവും കരുതലും പ്രാർത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് ഫേസ് ബുക്കിൽ പങ്കു വെച്ച കുറിപ്പിലൂടെ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തും ജില്ലയിലുമുള്ള നിരവധി ബിജെപി പ്രവർത്തകരും നേതാക്കളും സുരേഷ് ഗോപിയുടെ റോഡ് ഷോയിൽ പങ്കെടുത്തു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ എന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...