Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സിപിഎം മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍, യുഡിഎഫ് ദേശീയപതാക നിലനിര്‍ത്താനെന്നും ലീഗ്

പതാക വിവാദത്തിൽ മുഖ്യമന്ത്രിക്കു മറുപടിയുമായി മുസ്ലിംലീഗ് രംഗത്ത്.യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. കമ്യൂണിസ്ററ് പാര്‍ട്ടി മത്സരിക്കുന്നത് ദേശിയ പദവി നിലനിര്‍ത്താനാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.കോണ്‍ഗ്രസിനേയും രാഹുലിനേയും തോല്‍പ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കാന്‍ മുന്നില്‍ നിന്നയാളാണ് മുഖ്യമന്ത്രി.അത്തരമൊരു അവസരമൊരുക്കിക്കൊടുക്കാന്‍ പറ്റാത്തതിലെ നിരാശയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണ് പിണറായിയുടേയും ബിജെപിയുടേയും ആവശ്യം.അന്വേഷണങ്ങളില്‍ നിന്നും മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്ര നിലപാട് മുഖ്യമന്ത്രിക്കുണ്ട്.ഇതാണ് കോണ്‍ഗ്രസിനേയും ഇന്ത്യാമുന്നണിയേയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പിണറായി ഉപയോഗിക്കുന്നത്.ലാവ്ലിന്‍ കേസ് ഇനിയും മാറ്റിവെക്കണമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...