Vismaya News
Connect with us

Hi, what are you looking for?

NEWS

‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി’; അജിത്തിന്റെ സ്റ്റണ്ട് സീനിനിടയില്‍ അപകടം

അജിത്-മകിഴ് തിരുമേനി ടീമിന്റെ ‘വിടാമുയര്‍ച്ചി’ എന്ന സിനിമ പ്രഖ്യാപനം മുതല്‍ ഏറെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ യൂറോപ്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഇപ്പോഴിതാ സിനിമയിലെ ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി’, എന്നാണ് സഹതാരമായ ആരവ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലെ ചിത്രീകരണ വേളയിലുള്ളതാണ് വീഡിയോ.അജിത്തും സഹതാരമായ ആരവും ഉള്‍പ്പെടുന്ന ചേസിംഗ് രംഗത്തിനിടയില്‍ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും കാറില്‍ സഞ്ചരിക്കവേ അജിത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിയുന്നു. കാര്‍ മറിയുമ്പോള്‍ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നതും കേള്‍ക്കാം.

അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണ് ‘വിടാമുയര്‍ച്ചി’. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാല്‍ പിന്നീട് വിഘ്‌നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു.ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവര്‍ മാറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിര്‍വഹിച്ച നീരവ് ഷാ ആണ് ‘വിടാമുയര്‍ച്ചിയുടെയും ഛായാഗ്രഹണം. അനിരുദ്ധ് ആണ് സംഗീതം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...