Vismaya News
Connect with us

Hi, what are you looking for?

HEALTH

വേനലിൽ ശരീര ദുർഗന്ധം അസഹനീയമാണോ? അകറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം…

വേനൽ ആയാൽ മിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വിയര്‍പ്പ് മൂലമുള്ള ശരീര ദുർഗന്ധം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം മാറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ഒന്ന്
ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് ആപ്പിള്‍ സൈഡര്‍ വിനഗറാണ്. ഇവ ശരീരത്തില്‍ അധികം വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ബാക്ടീരിയകളെ നശിപ്പിക്കാനും ദുര്‍ഗന്ധം ഒഴിവാക്കാനും ഇത് സഹായിക്കും.

രണ്ട്
കുളിക്കാൻ എടുക്കുന്ന വെള്ളത്തില്‍ റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നതും ദുർഗന്ധം ഒഴിവാക്കാൻ നല്ലൊരു മാർഗമാണ്. അതുപോലെ കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ള ഭാഗങ്ങളിൽ റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. 30 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം.

മൂന്ന്
കുളിക്കുന്നതിന് മുൻപ് മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടാം. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം നിയന്ത്രിച്ച് നിർത്താം.

നാല്
ഒരു നാരങ്ങ പകുതിയായി മുറിച്ച് കക്ഷത്തിന്റെ ഭാഗത്ത് പുരട്ടാം. 10 മിനിറ്റ് വെച്ച ശേഷം കഴുകി കളയാം.

അഞ്ച്
ടീ ട്രീ ഓയില്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് കുളിക്കുന്നതും വിയര്‍പ്പിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...