Vismaya News
Connect with us

Hi, what are you looking for?

GULF

അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി

ന്യൂഡല്‍ഹി: വാധശിക്ഷയ്‌ക്ക് വിധിച്ച് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ചോദിച്ച 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും വ്യക്തമാക്കി. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം വാക്ക് നൽകി.ഈദ് അവധികെ ഷെഹ്സാൻ സൗദിയിൽ കോടതി തുറന്ന് കഴിഞ്ഞായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുക. ഏപ്രിൽ 16ന് മുന്നോടിയായി മോചനദ്രവ്യം നൽകിയാൽ അബ്ദു റഹീമിനെ വിട്ടയയ്‌ക്കാമെന്ന് കാട്ടി യുവാവിന്റെ കുടുംബം സമർപ്പിച്ച കത്ത് അഭിഭാഷകൻ മുഖേന കോടതിയിൽ നൽകും. ഇതിന് ശേഷം അബ്ദു റഹീമിനെയും യുവാവിന്റെ ബന്ധുക്കളെയും കോടതി വിളിച്ചു വരുത്തും.

മോചന വ്യവസ്ഥ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കും. ശേഷം കോടതി മുഖേന ഇന്ത്യൻ എംബസി തുക യുവാവിന്റെ കുടുംബത്തിന് നൽകും. പിന്നെ കാലതാമസമില്ലാതെ മോചനവും നടക്കും.ഈ നടപടി ക്രമങ്ങൾക്ക് സാധാരണ ഗതിയിൽ ഒരു മാസത്തെ കാലതാമസം ഉണ്ടാകും. അഭിഭാഷകൻ മുഖേന കോടതി നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്താൻ റിയാദിലെ മലയാളി കൂട്ടായ്മ നടപടികൾ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാൽ നാളെ മാത്രമേ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ കഴിയുകയുള്ളു. വിദേശകാര്യ മന്ത്രാലയം എംബസി വഴി തുക കുടുംബത്തിന് നൽകും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...