Vismaya News
Connect with us

Hi, what are you looking for?

EDUCATION

പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത: അപേക്ഷ ഏപ്രില്‍ 30 വരെ, മറക്കാതെ ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

പത്താം തരം,ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു. പത്താം തരം തുല്യത 2024- 25 അധ്യയന വർഷത്തെ രജിസ്ട്രേഷനും ഹയർ സെക്കൻഡറി തുല്യത 2024 -26 അധ്യയന വർഷത്തെ രജിസ്ട്രേഷനുമാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

പത്താം തരം തുല്യത രജിസ്ട്രേഷന് 50 രൂപ ഫൈനോടെ ഏപ്രിൽ 30 വരെയും ഹയർ സെക്കൻഡറി തുല്യതാ ബാച്ചിന്റെ രജിസ്ട്രേഷൻ 50 രൂപ ഫൈനോടെ ഏപ്രിൽ 29 വരെയുമാണ് അപേക്ഷിക്കാൻ സാധിക്കുക. പത്താം തരം തുല്യത 18-ാം ബാച്ചിന്റെ (2024-2025) രജിസ്‌ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്‍പതാം ബാച്ചിന്റെ (2024-26) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയും അപേക്ഷിക്കാം.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും പഠിതാക്കൾക്ക് www.ecms.keltron.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0491- 2505179 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...