Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

കോഴി വളർത്താൻ താല്പര്യമുള്ളവർക്ക് സന്തോഷ വാർത്ത, കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്കിതാ

വളരെയധികം ആദായകരമായ ഒന്നാണ് കോഴി വളർത്തൽ. ചെറിയ ശ്രദ്ധ നൽകിയാൽ കോഴി വളർത്തളിലൂടെ നല്ല സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അത്തരത്തിൽ കോഴി വളർത്തൽ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കുകയാണ് മലമ്പുഴ മേഖല കോഴി വളർത്തൽ കേന്ദ്രം.കോഴി കുഞ്ഞുങ്ങളെ വിൽപ്പനയ്‌ക്ക് എത്തിച്ചാണ് മലമ്പുഴ മേഖല കോഴി വളർത്തൽ കേന്ദ്രം അവസരം ഒരുക്കുന്നത്. കർഷകർ, കോഴി വളർത്തൽ, പരിപാലനം എന്നിവയിൽ താല്പര്യമുള്ളവർക്കാണ് പദ്ധതിയിലൂടെ അവസരം ഒരുങ്ങുന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങൾ ആണ് വില്പനയ്‌ക്ക് എത്തിച്ചിരിക്കുന്നത്.

മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം പ്രായമുള്ള ഗ്രാമ ശ്രീ ഇനം മുട്ട കോഴി കുഞ്ഞുങ്ങള്‍ ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്ത മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ.മുൻകൂട്ടി ബുക്ക് ചെയ്ത ആവശ്യമുള്ളവർ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴി വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. വിശദവിവരങ്ങൾ അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും 6238305097, 9526126636 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...