Vismaya News
Connect with us

Hi, what are you looking for?

TECH

സാംസങ് ഗാലക്‌സി എ 34 5ജിയുടെ വില കുറച്ചു; ഇപ്പോൾ സ്വന്തമാക്കാം

സാംസങ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു മികച്ച മിഡ് ബഡ്ജറ്റ് ഫോണാണ് സാംസങ് ഗാലക്‌സി എ 34 5ജി. 30,999 രൂപ ആയിരുന്നു ഈ ഫോണിന്റെ ലോഞ്ച് വില. ഇപ്പോള്‍ ഇതാ ഈ ഫോണിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ് സാംസങ്. ഇതോടെ 30,999 രൂപ വില വരുന്ന സാംസങ് ഗാലക്‌സി എ 34 5ജി ഇപ്പോള്‍ 24,499 രൂപയ്‌ക്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 6,550 രൂപയാണ് സാംസങ് കുറവ് വരുത്തിയിരിക്കുന്നത്.

ഫോണിന്റെ 8 ജിബി റാം 128 സ്റ്റോറേജ് വേരിയന്റിന് ആണ് ഈ വില വരുന്നത്. ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിലയിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. 32,999 രൂപയ്‌ക്കായിരുന്നു ഈ വേരിയന്റ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വിലയില്‍ നിന്ന് 6,500 രൂപ കുറച്ച് 26,499 രൂപയ്‌ക്ക് ഈ വേരിയന്റ് സ്വന്തമാക്കാം.സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സില്‍വര്‍, ബ്ലാക്ക്, ലൈറ്റ് ഗ്രീന്‍, ലൈറ്റ് വയലറ്റ് എന്നീ നിറങ്ങളില്‍ ആണ് സാംസങ് തങ്ങളുടെ ഗാലക്സി എ 34 5ജി പുറത്തിറക്കിയിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...