Vismaya News
Connect with us

Hi, what are you looking for?

NEWS

ബിജെപിയെ പേടിച്ച് സ്വന്തം കൊടി പോലും ഉപയോഗിക്കാൻ കഴിയാത്ത കോൺഗ്രസ് എങ്ങനെ ഫാസിസത്തെ നേരിടും; എംവി ഗോവിന്ദൻ

ആലപ്പുഴ: ബിജെപിയെ പേടിച്ച് സ്വന്തം കൊടി പോലും ഉപയോഗിന കഴിയാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ പറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ചോദ്യം. എഎം ആരിഫ് വിജയിക്കുന്നത്തോടെ ആലപ്പുഴക്കാർക്ക് രണ്ട് എംപിമാരെ ലഭിക്കും, ഒന്ന് ലോക്സഭയിലും ഒന്ന് രാജ്യസഭയിലും. ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല.കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ദിവസേന കാണുന്നത്. കേരളത്തിൽ എത്തിയിട്ട് രാഹുൽ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു വാക്ക് പോലും സംസാരിച്ചില്ല. ഇലക്ടറൽ ബോണ്ട്‌ വഴിയുള്ള കൊള്ളയടിക്കലിൽ കോൺഗ്രസും പങ്കാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താഴേത്തട്ടിലെ ഒരു ആർഎസ്എസുകാരന്റെ നിലവാരം മാത്രമെ ഇല്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് എംവി ഗോവിന്ദൻ ആലപ്പുഴയിൽ വന്നത്. ഇപ്പോൾ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെസി വേണുഗോപാലാണ് ഇടതുമുന്നണിയുടെ സിറ്റിങ് എംപി എഎം ആരിഫിനെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്. കെസി വേണുഗോപാൽ ജയിച്ചാൽ രാജ്യസഭാംഗത്വം രാജിവെക്കേണ്ട സാഹചര്യമാണ്. അങ്ങനെ വന്നാൽ നിലവിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ള രാജസ്ഥാനിൽ കോൺഗ്രസിന് എംപിയെ രാജ്യസഭയിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നതാണ് മണ്ഡലത്തിൽ ഇടതുമുന്നണി എടുത്തുകാട്ടുന്ന പ്രധാന വിമര്‍ശനം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...