Vismaya News
Connect with us

Hi, what are you looking for?

GULF

ദുബായിലേക്കുള്ള വിമാനങ്ങൾ വൈകുന്നു; കേരളത്തിലേക്കുള്ള ദോഹ, ഷാർജ വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങൾ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി. രാവിലെ 3.15 ന് എത്തേണ്ട എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. ഇന്നലെ വൈകിട്ട് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായിൽ കനത്ത മഴ തുടരുകയാണ്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാൻ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ ഉള്ളത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...