Vismaya News
Connect with us

Hi, what are you looking for?

Money

ആഭരണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം. സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. 240 രൂപയുടെ കുറവാണ് സ്വർണ്ണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച റെക്കോർഡ് വിലവർധന രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടാകുന്നത്.54,120 രൂപയാണ് ഇന്നത്തെ വിപണി വില. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണത്തിലുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നു മുതൽ 50,000 മുകളിൽ സ്വർണ്ണവില എത്തിയിരുന്നു. ഇസ്രായേൽ- ഇറാൻ യുദ്ധ ഭീഷണിയിൽ അയവുണ്ടായതോടെ സ്വർണ്ണവില കുറയുന്നതിന് ഇടയാക്കി.ഗ്രാമിന് 30 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,765 രൂപയിലെത്തി. സ്വർണ്ണവിലയിൽ അനുഭവപ്പെടുന്ന വിലക്കുറവ് ഉത്സവ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും. വിവാഹാവശ്യത്തിന് സ്വർണ്ണം വാങ്ങുന്നവർക്ക് വില കുറയുന്ന സമയത്ത് അഡ്വാൻസ് ബുക്ക് ചെയ്ത നഷ്ടം കുറയ്‌ക്കാം എന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

നിക്ഷേപകരെ സ്വർണ്ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന ഭൗമ രാഷ്‌ട്രീയ പിരിമുറുക്കങ്ങളാണ് സ്വർണ്ണവില വർദ്ധിക്കുന്നതിന് കാരണമാകുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 ഓളം രൂപ നൽകണം. 62,965 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില.ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിന് 5,670 രൂപയാണ് നൽകേണ്ടത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...