Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

തിടമ്പേറ്റി എറണാകുളം ശിവകുമാർ; തെക്കേ ഗോപുര നട തുറന്ന് നെയ്തലകാവിലമ്മ; സാംസ്കാരിക നഗരം ഇനി പൂരാവേശത്തിലേക്ക്

ചമയങ്ങളോടെ കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് തുമ്പിക്കൈ ഉയർത്തി എത്തിയതോടെ സാംസ്കാരിക നഗരം അക്ഷരാർത്ഥത്തിൽ പൂരാവേശത്തിലേക്ക് കടന്നു. പൂര വിളംബരം നടത്തുന്നതിനായി നെയ്തല കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി തുമ്പിക്കൈ ഉയർത്തി ശിവകുമാർ ജനക്കൂട്ടത്തെ വണങ്ങി.രാവിലെ എട്ടുമണിയോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് കുറ്റൂർ നെയ്തല കാവിൽ നിന്നും ശിവകുമാർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി എത്തിയത്. തേക്കിൻകാട് മൈതാനത്തെത്തിയ ശിവകുമാറിനെ ആർപ്പുവിളികളുടെയാണ് ജനസാഗരം എതിരേറ്റത്.

പാണ്ടിമേളം കേട്ട് ശ്രീമൂല സ്ഥാനത്ത് നിന്നവരും ഒരു ഘടക പൂരം കണ്ട ആഹ്ലാദത്തിലായിരുന്നു. പടിഞ്ഞാറേ നടയിലൂടെ എഴുന്നള്ളിപ്പ് വടക്കുംനാഥ ക്ഷേത്രം മതിൽ കെട്ടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ ഉള്ളിൽ നിന്നും മൂന്ന് ശംഖു വിളികൾ മുഴങ്ങുകയും പുറത്ത് ജനാരവം ഉയരുകയും ചെയ്തു.പിന്നീട് തെക്കേഗോപുര നട തുറന്ന് ഉള്ളിലെ ആദ്യ വാതിൽ തുറന്ന് ശിവകുമാർ പുറത്തെത്തിയതോടെ പുറത്ത് മേളത്തേക്കാൾ ഉച്ചത്തിൽ ജനഘോഷം മുഴങ്ങി. നിലപാട് തറയിൽ എത്തിയ ശിവകുമാർ ജനത്തിന് നേരെ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത് പൂര വിളംബരം നടത്തി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...