Vismaya News
Connect with us

Hi, what are you looking for?

TECH

വാട്‌സ്ആപ്പില്‍ കിടിലന്‍ അപ്‌ഡേഷനുകള്‍; ഇനി ഇൻസ്റാഗ്രാമിന്‌ സമാനമായ ഫീച്ചേഴ്സും

നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെയായി പരീക്ഷിക്കാനൊരുങ്ങുന്നത്. ഉപഭോക്താക്കളുടെ ഇടപെടല്‍ വളർത്തുന്നതിന്റെ ഭാഗമായാണിത്. ഇപ്പോഴിതാ, അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ ഏതെന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം പങ്കു വെച്ചത്.ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഇത് കാണാന്‍ സാധിക്കുന്നത്.കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി കണ്ടെത്തൽ.

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ ഉൾപ്പെടുത്തില്ല. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമായിട്ടാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളിൽ നിന്നും വ്യക്തമാകുന്നു.ഇൻസ്റ്റാഗ്രാമിന് സമാനമായി സ്റ്റോറിയിൽ മറ്റു ഉപഭോക്താക്കളെ മെൻഷൻ ചെയ്യാനുള്ള സംവിധാനം കൊണ്ട് വരും. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച അപ്‌ഡേഷനുകൾ അവതരിപ്പിച്ചത്. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...