കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി അഞ്ചുനാള്‍ മാത്രം ശേഷിക്കെ പ്രചാരണം ഉച്ചസ്ഥായിയിലാക്കി സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും. വോട്ടെടുപ്പിന് മുന്‍പുള്ള അവസാനത്തെ അവധി ദിവസമായ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.
വാഹനപ്രചാരണവും ഉൗര്‍ജിതമാക്കി. കാസര്‍കോട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. കോണ്‍ഗ്രസും ബിജെപിയും ഇതരസംസ്ഥാനങ്ങളില്‍നിന്നടക്കം താരപ്രചാരകരെ രംഗത്തെത്തിച്ചും പ്രചാരണത്തിന് പൊലിമ കൂട്ടുന്നുണ്ട്.