Vismaya News
Connect with us

Hi, what are you looking for?

TECH

ഐഫോണില്‍ വാട്‌സാപ്പിന് പാസ്‌കീ ഫീച്ചർ അവതരിപ്പിച്ചു; ഇനി കൂടുതല്‍ സുരക്ഷ

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് വാട്‌സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചമാക്കാൻ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.പാസ് കീ സൗകര്യം വരുന്നതോടെ വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം വേണ്ടാതാകും. ഇതിന് പകരമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്‌സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാൻ സാധിക്കും.

നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്‌സാപ്പ് മറ്റൊരാള്‍ക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കും. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്കയുടെ കാര്യമില്ല.വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താൽ ഈ ഫീച്ചര്‍ ലഭിക്കും. സെറ്റിങ്‌സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന്‍ കാണാം.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...