Vismaya News
Connect with us

Hi, what are you looking for?

NEWS

അശ്ലീല വീഡിയോ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണക്കും എച്ച് ഡി രേവണ്ണക്കും സമൻസ്

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണക്കും പ്രത്യേക അന്വേഷണസംഘം സമൻസ് അയച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് ഹാസനിൽ പൂർത്തിയായതിനു പിന്നാലെ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്വയം ചിത്രീകരിച്ച ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിന് അശ്ലീല വീഡിയോകൾ പുറത്തുവന്നതോടെ നിലവിലെ എംപിയും ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജുവലിനെതിരെ നടപടി എടുക്കുന്നതിന് പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.

 

 

അശ്ലീല വീഡിയോകൾ ഫോറൻസിക് പരിശോധനയ്‌ക്ക് കൈമാറുകയും പീഡനത്തിനിരയായ അഞ്ചു സ്ത്രീകൾ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ ജോലിക്കാരിയും പ്രജ്വലും പിതാവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയതിനു പിന്നാലെ ഇരുവർക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു.കഴിഞ്ഞദിവസം ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്ത  പ്രജ്വലിനെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കുകയും ചെയ്തിരുന്നു.

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...