Vismaya News
Connect with us

Hi, what are you looking for?

TECH

വാട്‌സാപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടാല്‍ വിലക്കും; പുതിയ ഫീച്ചറുമായി കമ്പനി

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ വന്നേക്കാം.വാട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആന്‍ഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് പുതിയ ഫീച്ചര്‍ ക?ണ്ടെത്തിയത്. ആപ്പിനുള്ളിലെ ചില ലംഘനങ്ങള്‍ക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനില്‍ക്കും. ഒരു പുതിയ ചാറ്റ് ആരംഭിക്കാന്‍ ?ശ്രമിക്കുമ്പോള്‍ ‘നിങ്ങളുടെ അക്കൗണ്ട് ഇപ്പോള്‍ നിയന്ത്രിതമാണ്’ എന്ന് പ്രസ്താവിക്കുന്ന പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്സ്ആപ്പ് ഈ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. സ്പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബള്‍ക്ക് മെസേജിങ് അല്ലെങ്കില്‍ അവരുടെ സേവന നിബന്ധനകള്‍ ലംഘിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കില്ലെന്ന് വാട്‌സ്ആപ്പ് ഉറപ്പുനല്‍കുന്നുണ്ട്.ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതില്‍ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങള്‍ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നല്‍കുന്നത് തുടരാം. ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...